CMDRF

രാജ്യത്ത് തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കൗശിക് ബസു

രാജ്യത്ത് തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കൗശിക് ബസു
രാജ്യത്ത് തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കൗശിക് ബസു

രാജ്യത്ത് തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സാമ്പത്തിക വിദഗ്ധനും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസു . തൊഴില്‍ രഹിതരില്‍ കുറഞ്ഞത് സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയ യുവാക്കളുടെ പങ്ക് 2000-ല്‍ 35.2% ആയിരുന്നത് 2022-ല്‍ 65.7% ആയി ഇരട്ടിയായി. കൂടാതെ, ഇന്ത്യയിലെ മൊത്തം തൊഴിലില്ലാത്തവരില്‍ 83% യുവാക്കളാണ്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐഎല്‍ഒ) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്മെന്റും (ഐഎച്ച്ഡി) പ്രസിദ്ധീകരിച്ച 2024 ലെ ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു കൗശിക് ബസു . വിദ്യാഭ്യാസമുള്ള യുവാക്കളുടെ തൊഴിലില്ലായ്മ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് 2018 വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയായിട്ടുണ്ട് .

സാമൂഹികവും സാമ്പത്തികവുമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് നിലവിലെ സാമ്പത്തിക ഉപദേഷ്ടാവായ വി അനന്ത നാഗേശ്വരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.പല വിദ്യാര്‍ത്ഥികളും സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം സ്‌കൂള്‍ വിടുന്നുണ്ട്, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലും പിന്നാക്ക വിഭാഗങ്ങളിലും ആണ് ഈ പ്രവണത കണ്ടു വരുന്നത്. കൂടുതല്‍ ആളുകള്‍ കോളേജില്‍ പോകുന്നുണ്ടെങ്കിലും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഇപ്പോഴും ആശങ്കയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു .സ്ഥിരം ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമുള്ള വേതനം 2019ന് ശേഷം വര്‍ധിച്ചില്ലെന്നും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പറയുന്നു.

Top