കാവഡി യാത്രാ: പാർലമെന്റിൽ ചർച്ചയാവശ്യപ്പെട്ട് കേരള എം.പിമാർ

കാവഡി യാത്രാ: പാർലമെന്റിൽ ചർച്ചയാവശ്യപ്പെട്ട് കേരള എം.പിമാർ
കാവഡി യാത്രാ: പാർലമെന്റിൽ ചർച്ചയാവശ്യപ്പെട്ട് കേരള എം.പിമാർ

വഴികളിൽ കാവഡി യാത്രാ നടത്തിമ്പോൾ വ്യാപാരികൾ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് ഭരണകൂത്തിന്റെ ഉത്തരവ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ഹാരിസ് ബീരാൻ, പി.സന്തോഷ് കുമാർ എന്നിവർ ചട്ടം 267പ്രകാരം നോട്ടീസ് നൽകി രാജ്യസഭയിൽ ആവശ്യപ്പെട്ടു. ലോക്സഭയിൽ അടിയന്തര പ്രമേയത്തിനായി കൊടിക്കുന്നിൽ സുരേഷ്, എൻ.കെ പ്രേമചന്ദ്രൻ എന്നിവർ നോട്ടീസ് നൽകി. കടകൾക്ക് മുമ്പിൽ വ്യക്തികളുടെ പേര് വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് മതാടിസ്ഥാനത്തിൽ വേർതിരിവുണ്ടാക്കാനാണെന്ന് രാജ്യസഭ ചെയർമാന് നൽകിയ നോട്ടീസിൽ ഹാരിസ് ബീരാൻ വ്യക്തമാക്കി.

വിശ്വാസത്തിന്‍റെ പേരില്‍ രാജ്യത്ത് വർധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപലപനീയമാണെന്നും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള പ്രസ്താവനകളാണ് കേന്ദ്രമന്ത്രിമാരില്‍ നിന്ന് പോലും ഉണ്ടാവുന്നതെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു. മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിൽ പകപോക്കലിന്റെ രാഷ്ട്രീയമാണ് യോഗി സർക്കാർ അഴിച്ചു വിടുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ജമ്മു-കാശ്മീരിൽ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടർക്കഥയാവുകയാണെന്നും കേന്ദ്രം തുടരുന്ന മൗനം പ്രതിഷേധാർഹമാണെന്നും വിഷയം സഭാനടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബെന്നി ബഹനാൻ ലോക് സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

Top