CMDRF

കസകസ! തെക്ക് വടക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

കസകസ! തെക്ക് വടക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി
കസകസ! തെക്ക് വടക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

പ്രേംശങ്കർ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട്, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റിലീസ് ചെയ്യാനൊരുങ്ങുന്ന തെക്ക് വടക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിനായകനും, സുരാജ് വെഞ്ഞാറമൂടും വളരെ ആഘോഷമായി ഡാൻസ് ചെയ്യുന്നതാണ് പോസ്റ്റർ. കസകസ എന്നാണ് ഹാഷ്ടാഗ് കൊടുത്തിട്ടുള്ളത്. റിട്ടയേർഡ് കെ.എസ്.ഇ.ബി എഞ്ചിനീയർ മാധവനായാണ് വിനായകൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. അതേസമയം സുരാജ് അരിമില്ല് ഉടമ ശങ്കുണ്ണിയും. ഇവരെ കൂടാതെ കോട്ടയം രമേഷ്, മെറിൻ ജോസ്, മെൽവിൻ ജി ബാബു, ഷമീർ ഖാൻ, വിനീത് വിശ്വം, സ്‌നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ക്യാമറ: സുരേഷ് രാജ്. തിരക്കഥ: എസ്. ഹരീഷ്. ലക്ഷ്മി ശ്രീകുമാർ ആണ് ഗാനങ്ങൾ നൽകിയിട്ടുള്ളത്. അഞ്ജനാ ടാക്കീസ്, ആന്റ് വാർസ് സ്റ്റുഡിയോസിന്റെ ബാനറിൽ പുറത്തുവരുന്ന ചിത്രം അഞ്ജനാ ഫിലിപ്പ്, വി.എ. ശ്രീകുമാർ മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം. വാഴൂർ ജോസ് ആണ് ചലച്ചിത്രത്തിന്റെ പി.ആർ.ഒ.

Top