ജെഡിയു ദേശീയ വക്താവ് ചുമതലയിൽ നിന്നും രാജിവെച്ച്‌ കെ സി ത്യാഗി

നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്നാണ് ത്യാഗിയുടെ രാജിയെന്നാണ് വിവരം.

ജെഡിയു ദേശീയ വക്താവ് ചുമതലയിൽ നിന്നും രാജിവെച്ച്‌ കെ സി ത്യാഗി
ജെഡിയു ദേശീയ വക്താവ് ചുമതലയിൽ നിന്നും രാജിവെച്ച്‌ കെ സി ത്യാഗി

ന്യൂഡൽഹി: വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടികാട്ടി ജെഡിയു ദേശീയ വക്താവ് ചുമതലയിൽ നിന്നും രാജിവെച്ച്‌ കെ സി ത്യാഗി. എന്നാൽ നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്നാണ് ത്യാഗിയുടെ രാജിയെന്നാണ് വിവരം. ഇസ്രയേലിന് ഇന്ത്യ ആയുധം നൽകുന്നതിൽ അടക്കം കെ സി ത്യാഗിയുടെ നിലപാട് ചർച്ചയായിരുന്നു. ഇസ്രയേലിന് ആയുധം നൽകുന്നത് ഇന്ത്യ നിർത്തണം എന്ന ആവശ്യത്തിൽ പ്രതിപക്ഷ നേതാക്കൾക്കൊപ്പം നിന്ന് സംയുക്ത പ്രസ്താവനയിൽ കെ സി ത്യാഗി ഒപ്പിട്ടിരുന്നു.

സമാജ് വാദി പാർട്ടി എംപി ജാവേദ് അലിഖാൻ, ആംആദ്മി പാർട്ടി എംഎൽഎ പങ്കജ് പുഷ്‌കർ, സഞ്ജയ് സിംഗ് എംപി. ഡാനിഷ് അലി, മീം അഫ്‌സൽ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ച മറ്റു നേതാക്കൾ.ഇതിൽ ഉൾപ്പെടെ കെ സി ത്യാഗി സ്വീകരിച്ച നിലപാട് പാർട്ടിലൈനിന് വിരുദ്ധമായിരുന്നു.

Also Read: കണ്ണൂർ സിപിഎം മൂന്നായി പിളർന്നു, കടുത്ത വെല്ലുവിളിയാകുമെന്ന് ചെറിയാൻ ഫിലിപ്പ്

പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് ത്യാഗി ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും നേതാക്കൾ ആരോപിക്കുന്നു. ഇതിനിടെയാണ് വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടികാട്ടി രാജി. കെസി ത്യാഗിക്ക് പകരം ചുമതല നൽകിയിരിക്കുന്നത് രാജീവ് രഞ്ജൻ പ്രസാദിനാണ്.

Top