ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ അഞ്ചാംഘട്ട തിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പട്ടികയിലുണ്ട്. മഹാരാഷ്ട്രയിലെ 40 അംഗ താരപ്രചാരക പട്ടികയില്‍ കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഇടം നേടിയിട്ടുണ്ട്.
നാനാഭൗ പടോലെ, ബാലാസാഹേബ് തോറാട്ട്, വിജയ് വഡെട്ടിവാര്‍ എന്നിവരും പട്ടികയില്‍ ഇടംനേടി. മെയ് 20ന് നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പില്‍ മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.