CMDRF

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന് ഉന്നയിച്ച് ;കെ സി വേണുഗോപാല്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന് ഉന്നയിച്ച് ;കെ സി വേണുഗോപാല്‍
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന് ഉന്നയിച്ച് ;കെ സി വേണുഗോപാല്‍

ആലപ്പുഴ:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന ചോദ്യമുന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സി വേണുഗോപാല്‍. കേന്ദ്ര ഏജന്‍സികള്‍ ബിജെപിയുടെ പാവകളാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സീതാറാം കേസരിയുടെ കാലത്തെ കണക്കിന് അന്ന് നടപടിയെടുക്കാതെ ഇപ്പോ നോട്ടീസ് അയക്കുന്നത് എന്ത് അജണ്ടയാണെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. 2019 ലെ റിട്ടേണ്‍ വൈകിയെന്ന് പറഞ്ഞ് ഇപ്പോഴാണ് നടപടി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെയും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കേരളത്തിലെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. അത് ബിജെപിയും എല്‍ഡിഎഫും ആണെന്ന് പറയുന്നത് ബിജെപിക്ക് വേണ്ടിയിട്ടുള്ള ഏറ്റവും നല്ല പിആര്‍ വര്‍ക്ക് ആണെന്ന് കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. അത് പറഞ്ഞിട്ട് പോലും ഇ പി ജയരാജനെതിരെ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല. ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്ന് പറയേണ്ടത് എല്‍ഡിഎഫ് കണ്‍വീനര്‍ ആണോ എന്നും വേണുഗോപാല്‍ ഉന്നയിച്ചു.

ബിനാമി ഇടപാടിലൂടെ വേണുഗോപാല്‍ 1000 കോടിയോളം രൂപ സമ്പാദിച്ചുവെന്ന ശോഭ സുരേന്ദ്രന്റെ ആരോപണത്തില്‍ അദ്ദേഹം വീണ്ടും പ്രതികരിച്ചു. തനിക്കെതിരെ തെളിവ് ഉണ്ടെങ്കില്‍ ശോഭയോട് ഹാജരാക്കാന്‍പറയണം. അവരാണല്ലോ കേന്ദ്രം ഭരിക്കുന്നത് എന്നും കെസി പരിഹസിച്ചു. രാജസ്ഥാനിലെ മുന്‍ മൈനിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവര്‍ന്നെടുത്ത് വേണുഗോപാല്‍ കോടികള്‍ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം.

കിഷോറാം ഓലയും കെ സി വേണുഗോപാലും ചേര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ പല തരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. കിഷോറാം ഓലയുടെ കുടുംബവുമായി ചേര്‍ന്ന് ഇപ്പോഴും ബിനാമി പേരില്‍ കെ സി വേണുഗോപാല്‍ ആയിരക്കണക്കിന് കോടികള്‍ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണല്‍ കര്‍ത്ത. കെ സി വേണുഗോപാല്‍ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയില്‍ നിന്ന് കരിമണല്‍ കയറ്റുമതിക്കുള്ള അനുവാദം കര്‍ത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ അശ്വമേധം പരിപാടിയില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ അരുണ്‍ കുമാറിനോട് സംസാരിക്കുമ്പോഴായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

Top