ഡല്‍ഹി: രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷനാണെന്ന് കെസി വേണുഗോപാല്‍. അനുയോജ്യരായവരെ തന്നെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കുകയെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. അപ്രതീക്ഷിത സ്ഥലങ്ങളില്‍ പോലും ഇന്ത്യ മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ മുസ്ലിം വിരുദ്ധ പ്രസംഗമുണ്ടായത് അദ്ദേഹത്തിന്റെ നിരാശയില്‍ നിന്നാണെന്നും കെസി വേണുഗോപാല്‍. ഏതെങ്കിലും വിഭാഗക്കാരെ സന്തോഷിപ്പിക്കാനാണോ പ്രസംഗിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ജനങ്ങള്‍ വീഴില്ല. രാജ്യത്തിന് മുറിവുകളുണ്ടാക്കുന്ന പരാമര്‍ശം പ്രധാനമന്ത്രിയില്‍ നിന്നുണ്ടായിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ഒരു പ്രതീക്ഷയുമില്ലാത്ത പ്രതികരണമുണ്ടാകുന്നു. സുതാര്യത ഇല്ലാത്ത പ്രവര്‍ത്തനമാണ് കമ്മീഷന്‍ തുടരുന്നത്. പ്രധാനമന്ത്രിക്ക് കൊടുക്കേണ്ട നോട്ടീസ് പാര്‍ട്ടി അധ്യക്ഷനാണ് കൊടുത്തതെന്നും കെസി വേണുഗോപാല്‍.