സംസ്ഥാന പൊലീസ് അന്വേഷണവും കൊടകര കുഴല്‍പ്പണക്കേസില്‍ പ്രഹസനമാണ്; കെ സി വേണുഗോപാല്‍

പാലക്കാട്ടെ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് മാധ്യമ സൃഷ്ടിയെന്ന് കെ.സി. വേണുഗോപാല്‍.

സംസ്ഥാന പൊലീസ് അന്വേഷണവും കൊടകര കുഴല്‍പ്പണക്കേസില്‍ പ്രഹസനമാണ്; കെ സി വേണുഗോപാല്‍
സംസ്ഥാന പൊലീസ് അന്വേഷണവും കൊടകര കുഴല്‍പ്പണക്കേസില്‍ പ്രഹസനമാണ്; കെ സി വേണുഗോപാല്‍

കോഴിക്കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ ഇടപാട് വ്യക്തമായിട്ടും ഇ.ഡിയും ആദായ നികുതി വകുപ്പുമടക്കം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അവരാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. സംസ്ഥാന പൊലീസ് അന്വേഷണവും ഇക്കാര്യത്തില്‍ പ്രഹസനമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

പാലക്കാട്ടെ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് മാധ്യമ സൃഷ്ടിയെന്ന് കെ.സി. വേണുഗോപാല്‍. ഇതിനുള്ള ഉത്തരം നവംബര്‍ 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാനാവുമെന്നും വേണുഗോപാല്‍ കോഴിക്കോട് പറഞ്ഞു.

Top