CMDRF

വയനാട് ദുരിതബാധിതർക്ക് 100 വീടുകളും 9500 രൂപ വീതം ധനസഹായവും പ്രഖ്യാപിച്ച് കെസിബിസി

വയനാട് ദുരിതബാധിതർക്ക് 100 വീടുകളും 9500 രൂപ വീതം ധനസഹായവും പ്രഖ്യാപിച്ച് കെസിബിസി
വയനാട് ദുരിതബാധിതർക്ക് 100 വീടുകളും 9500 രൂപ വീതം ധനസഹായവും പ്രഖ്യാപിച്ച് കെസിബിസി

കൊച്ചി: മുണ്ടക്കൈ, വിലങ്ങാട് പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് കെസിബിസി. ദുരിതബാധിതർക്ക് 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കെസിബിസി പ്രസിഡന്‍റ് കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ അറിയിച്ചു. സർക്കാർ ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികൾ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ വീടുകൾ നിർമ്മിച്ച് നൽകുമെന്നാണ് വാഗ്ദാനം. മറ്റ് ജില്ലകളിൽ വന്ന് താമസിക്കാൻ താല്പര്യപ്പെടുന്നവർക്ക് അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കുമെന്നും കെസിബിസി വ്യക്തമാക്കി. ദുരന്തത്തിൽ വീടും വരുമാന മാർഗ്ഗവും നഷ്ടപ്പെട്ട വയനാട് ജില്ലയിലെ മുഴുവൻ കുടംബങ്ങൾക്കും 9500 രൂപ വീതം അടിയന്തര സാമ്പത്തിക സഹായം നൽകാനും തീരുമാനമുണ്ട്.

Top