ഒരു രൂപ പോലും കള്ളപ്പണമായി കണ്ടെത്തിയിട്ടില്ല; സുപ്രിംകോടതിയില്‍ അരവിന്ദ് കെജ്രിവാള്‍

ഒരു രൂപ പോലും കള്ളപ്പണമായി കണ്ടെത്തിയിട്ടില്ല; സുപ്രിംകോടതിയില്‍ അരവിന്ദ് കെജ്രിവാള്‍
ഒരു രൂപ പോലും കള്ളപ്പണമായി കണ്ടെത്തിയിട്ടില്ല; സുപ്രിംകോടതിയില്‍ അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസര്‍ക്കാര്‍ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇഡിയുടെ വാദമുഖങ്ങള്‍ തള്ളി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് കെജ്രിവാള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മദ്യനയ അഴിമതിപ്പണം ചെലവഴിച്ചു എന്ന ഇഡിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെജ്രിവാള്‍ വാദിച്ചു. ആം ആദ്മിയുടെ ബന്ധപ്പെട്ട് ഒരു രൂപ പോലും കള്ളപ്പണമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സൗത്ത് ഗ്രൂപ്പില്‍ നിന്ന് എഎപി കോഴ വാങ്ങിയെന്നത് ആരോപണം മാത്രമാണ്. കോഴപ്പണം ഗോവ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതിനും തെളിവില്ല. സുപ്രിംകോടതിയില്‍ കെജ്രിവാള്‍ എതിര്‍സത്യവാങ്മൂലം ഫയല്‍ ചെയ്തു. അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹരജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.

Top