CMDRF

കെജ്രിവാളിനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ നിയമപരമായ അവകാശമില്ല; ഹര്‍ജി തള്ളി സുപ്രീംകോടതി

കെജ്രിവാളിനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ നിയമപരമായ അവകാശമില്ല; ഹര്‍ജി തള്ളി സുപ്രീംകോടതി
കെജ്രിവാളിനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ നിയമപരമായ അവകാശമില്ല; ഹര്‍ജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. കെജ്രിവാളിനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ നിയമപരമായ അവകാശമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും ആവശ്യമെങ്കില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയ്ക്ക് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജിവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

സുപ്രീംകോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ കാന്ത് ഭാട്ടി ഡല്‍ഹി ഹൈക്കോടതിയിലെ ഹര്‍ജിക്കാരനല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സഞ്ജിവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തന്നെയാണ് 50ലേറെ ദിവസത്തിനു ശേഷം കഴിഞ്ഞദിവസം കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.

ഇ.ഡി കസ്റ്റഡിയിലെടുത്ത കെജ്രിവാളിന്, ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ രണ്ടിന് തിരികെ തിഹാര്‍ ജയിലിലെത്തണമെന്നാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാമെങ്കിലും മുഖ്യമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കെജ്രിവാളിന് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി.

Top