നടത്തിപ്പ് ചെലവിനത്തില്‍ എട്ടരക്കോടി രൂപ കുടിശ്ശികവന്നതോടെ മാര്‍ച്ച് 31 മുതല്‍ സംസ്ഥാനത്തെ ഓട്ടോമാറ്റിക് വെഹിക്കിള്‍ ഫിറ്റ്നസ് ടെസ്റ്റിങ് സെന്ററുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. കെല്‍ട്രോണാണ് സെന്ററുകളുടെ നിര്‍വഹണ ഏജന്‍സി. പുതിയ കരാറിന് കെല്‍ട്രോണ്‍ അപേക്ഷിച്ചിട്ടില്ല.
കെല്‍ട്രോണ്‍ സെന്ററുകളില്‍ കോടികള്‍ വിലവരുന്ന ജര്‍മന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ സഹായധനമില്ലാതായതോടെ, ജീവനക്കാര്‍ക്കുള്ള ശമ്പളം ഉള്‍പ്പെടെ മുടങ്ങിയതിനാലാണ് സെന്ററുകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ അവസാനിപ്പിച്ചത്.
Also Read: അടിപൊളി ഫീച്ചറുകളുമായി മാരുതി ഡിസയർ
മുട്ടത്തറ, പാറശ്ശാല, ഉഴവൂര്‍, മൂവാറ്റുപുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി ആറു സെന്ററുകളാണ് കെല്‍ട്രോണിന് കീഴിലുള്ളത്. തളിപ്പറമ്പ്, തൃപ്പൂണിത്തുറ, കാസര്‍കോട് എന്നിവിടങ്ങളില്‍ യു.എല്‍.സി.സി.എസിന്റെ മേല്‍നോട്ടത്തില്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
2020 മുതല്‍ 2024 വരെയുള്ള കുടിശ്ശികയാണ് നല്‍കാനുള്ളത്. തുക നല്‍കാത്തതിനെത്തുടര്‍ന്ന് മുമ്പു ആറുമാസം സെന്ററുകള്‍ അടച്ചിട്ടിരുന്നു. കുടിശ്ശിക മൂന്നുമാസത്തിനകം നല്‍കുമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉറപ്പില്‍ പിന്നീട് തുറന്നു. എന്നാല്‍, ഇത് പാലിക്കാതിരുന്നതോടെയാണ് സെന്ററുകള്‍ പൂര്‍ണമായും അടച്ചതെന്ന് കെല്‍ട്രോണ്‍ പ്രോജക്ട് ഹെഡ് പറഞ്ഞു.