ഇന്ത്യന്‍ കാക്കകളെ കൊന്നൊടുക്കാന്‍ നടപടിയുമായി കെനിയ

ഇന്ത്യന്‍ കാക്കകളെ കൊന്നൊടുക്കാന്‍ നടപടിയുമായി കെനിയ
ഇന്ത്യന്‍ കാക്കകളെ കൊന്നൊടുക്കാന്‍ നടപടിയുമായി കെനിയ

ന്ത്യന്‍ കാക്കകള്‍ മറ്റ് പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും അടക്കം നശിപ്പിക്കുകയാണ്. അതിനാല്‍, പ്രാദേശികമായിട്ടുള്ള പക്ഷികളെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗമെന്ന രീതിയിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് പോകുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തിലെ ജനങ്ങള്‍ക്ക് ശല്ല്യമായി മാറിയ ഇന്ത്യന്‍ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാനൊരുങ്ങി കെനിയ. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ കാക്കകളെ രാജ്യത്ത് നിന്നുതന്നെ തുടച്ചുനീക്കാനാണത്രെ കെനിയയുടെ ലക്ഷ്യം. ആയിരമോ പതിനായിരമോ അല്ല പത്തുലക്ഷത്തോളം കാക്കകളെയാണ് കൊന്നൊടുക്കേണ്ടി വരിക.

ഇന്ത്യന്‍ ഹൗസ് ക്രോസ് എന്ന കാക്കകള്‍ രാജ്യത്തെ കര്‍ഷകര്‍ക്കും മറ്റ് പ്രാദേശികമായി കാണുന്ന പക്ഷികള്‍ക്കും എല്ലാം ഭീഷണിയാണ് എന്ന് കണ്ടതിനെ തുടര്‍ന്നാണ് അവയെ കൊന്നൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് വിഭാഗം പറയുന്നത്, ഇവ രാജ്യത്തെ മറ്റ് പ്രാദേശിക പക്ഷികള്‍ക്ക് വലിയ ഭീഷണിയാണ് എന്നാണ്. കാക്കകളുടെ ശല്യം സഹിക്കാനാവുന്നില്ല എന്നാണ് തീരദേശത്തെ ഹോട്ടലുടമകളും കര്‍ഷകരും നിരന്തരം പരാതി പറയുന്നത്. അതിനാല്‍, കടുത്ത നടപടികളെടുക്കുകയാണ് വഴി എന്ന് വൈല്‍ഡ് ലൈഫ് ആന്‍ഡ് കമ്മൃൂണിറ്റി സര്‍വീസ് ഡയറക്ടര്‍ ചാള്‍സ് മുസിയോകി പറഞ്ഞു.

ഈ കാക്കകള്‍ മറ്റ് പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും അടക്കം നശിപ്പിക്കുകയാണ്. അതിനാല്‍, പ്രാദേശികമായിട്ടുള്ള പക്ഷികളെ സംരക്ഷിക്കാനുള്ള മാര്‍ഗമെന്നോണമാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് പോകുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1940 -കളിലാണ് ഹൗസ് ക്രോസ് വിഭാഗത്തില്‍ പെടുന്ന ഈ കാക്കകള്‍ കിഴക്കന്‍ ആഫ്രിക്കയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് കരുതുന്നു. അതേസമയം, കെനിയ കൂടാതെ മറ്റ് രാജ്യങ്ങളിലേക്കും ഇവ എത്തിയിട്ടുണ്ട്. ആക്രമകാരികളായ പക്ഷികളെ നിയന്ത്രിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിക്കുന്നത് ഇതാദ്യമായിട്ടല്ല. 20 വര്‍ഷങ്ങള്‍ക്ക് മുമ്പും ഇതുപോലെ രാജ്യം പക്ഷികളുടെ എണ്ണം കുറച്ചിട്ടുണ്ട്.

Top