CMDRF

കരാര്‍ ലംഘിച്ച കൊപ്ര വിതരണ കമ്പനിക്ക് കേരഫെഡിന്റെ സഹായം

കരാര്‍ ലംഘിച്ച കൊപ്ര വിതരണ കമ്പനിക്ക് കേരഫെഡിന്റെ സഹായം
കരാര്‍ ലംഘിച്ച കൊപ്ര വിതരണ കമ്പനിക്ക് കേരഫെഡിന്റെ സഹായം

തിരുവനന്തപുരം: കരാര്‍ ലംഘിച്ച കൊപ്ര വിതരണ കമ്പനിക്ക് കേരഫെഡിന്റെ വഴിവിട്ട സഹായം. കണ്ണൂര്‍ ആസ്ഥാനമായ ഊമല നാളികേര ട്രേഡേര്‍സിനാണ് കേര ഫെഡിന്റെ സഹായം ലഭിച്ചത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പൂറമെ മൂന്ന് ജില്ലകളിലെ പച്ചത്തേങ്ങാ സംഭരണവും ഊമലയ്ക്ക് നല്‍കിയിരിക്കുകയാണ് കേരഫെഡ്. പച്ചത്തേങ്ങാ ഇടപാടില്‍ 225.74 മെട്രിക് ടണ്‍ കൊപ്ര കുടിശ്ശിക വരുത്തിയിട്ടും ഊമലയെ കൈവിടാന്‍ കേരഫെഡ് തയ്യാറായിട്ടില്ല.

കരാര്‍ ലംഘിച്ച ഊമല നാളികേര ട്രേഡേര്‍സിനെതിരെ നടപടി എടുക്കുന്നതിന് പകരം സംരക്ഷണം ഒരുക്കുകയാണ് കേരഫെഡ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പച്ചത്തേങ്ങാ സംഭരണ ചുമതലയും ഊമല ട്രേഡേര്‍സിന് നല്‍കി. ടെണ്ടര്‍ പോലും വിളിക്കാതെയാണ് കേരഫെഡിന്റെ ഈ വഴിവിട്ട ഇടപെടല്‍. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പച്ചത്തേങ്ങാ സംഭരണത്തിലാണ് ഊമല ട്രേഡേര്‍സ് കരാര്‍ ലംഘിച്ചത്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും 225.74 മെട്രിക് ടണ്‍ കൊപ്ര ഇനിയും ഊമല ട്രേഡേര്‍സ് കേരഫെഡിന് നല്‍കിയിട്ടില്ല.

ഇതിനിടയിലാണ് മൂന്ന് ജില്ലകളിലെ പച്ചത്തേങ്ങാ സംഭരണ ചുമതല കൂടി ഊമല ട്രേഡേര്‍സിന് തീറെഴുതിയത്. സംഭരിക്കുന്ന പച്ചത്തേങ്ങയുടെ 30% കൊപ്രയായി കേരഫെഡിന് നല്‍കണമെന്നാണ് കരാര്‍ വ്യവസ്ഥ. ഇത് പൂര്‍ണ്ണമായും ലംഘിച്ചിട്ടും ഊമല ട്രേഡേര്‍സിനെതിരെ ചെറുവിരലനക്കാന്‍ കേരഫെഡ് തയ്യാറായിട്ടില്ല. കഴിഞ്ഞ മെയ്യ് 6ന് കെരഫെഡ് മാനേജിങ്ങ് ഡയറക്ടര്‍ ഊമല ട്രേഡേര്‍സിന് നല്‍കിയ മുന്നറിയിപ്പ് നല്കിയിരുന്നു. പക്ഷേ ഒരു മാസം പിന്നിടുമ്പോഴും ഊമല ട്രേഡേര്‍സിനെതിരെ കേരഫെഡ് നിയമ നടപടി സ്വീകരിച്ചിട്ടില്ല. സിപിഐ പ്രാദേശിക നേതാവ് സബി എം തോമസ്സിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഊമല ട്രേഡേര്‍സ്.

Top