സിൽവർ ലൈന്‍ പദ്ധതിക്കു അനുമതി വേണം; സാമ്പത്തിക പാ​ക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

സിൽവർ ലൈന്‍ പദ്ധതിക്കു അനുമതി വേണം; സാമ്പത്തിക പാ​ക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം
സിൽവർ ലൈന്‍ പദ്ധതിക്കു അനുമതി വേണം; സാമ്പത്തിക പാ​ക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം

ഡൽഹി: സിൽവർ ലൈന്‍ പദ്ധതിക്കു അനുമതി നൽകണമെന്നു കേന്ദ്രത്തോടു വീണ്ടും ആവശ്യപ്പെട്ട് കേരളം. ധനമന്ത്രിമാരുടെ ബജറ്റിനു മുന്നോടിയായുള്ള യോ​ഗത്തിലാണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ആവശ്യം ഉന്നയിച്ചത്. വർധിച്ചു വരുന്ന റയിൽ ​ഗതാ​ഗത ആവശ്യങ്ങൾ കുറ്റമറ്റ രീതിയിൽ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നും കേരളം വ്യക്തമാക്കി.

24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് സംസ്ഥാനത്തിനു അനവദിക്കണമെന്നും യോ​ഗത്തിൽ ബാല​ഗോപാൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ രണ്ട് വർഷ കാലയളവിൽ പ്രത്യേക സ​ഹായമാണ് ആവശ്യപ്പെട്ടത്.

ഈ വർഷത്തെ കടമെടുപ്പ് പരിധി ജി‍ഡിപിയുടെ മൂന്നര ശതമാനായി ഉയർത്തണം. കേന്ദ്ര, സംസ്ഥാന നികുതി പങ്കുവയ്ക്കൽ അനുപാതം 50-50 ആക്കി ഉയർത്തണം. ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിനു നൽകിയ 6000 കോടക്ക് തുല്യമായ തുക ഈ വർഷം ഉപാധികൾ ഇല്ലാതെ കടം എടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

Top