ക്ലബ് ലൈസന്‍സ് ടെസ്റ്റിലും തോറ്റ് കേരളാ ബ്ലാസ്റ്റേഴ്സ്

ക്ലബ് ലൈസന്‍സ് ടെസ്റ്റിലും തോറ്റ് കേരളാ ബ്ലാസ്റ്റേഴ്സ്
ക്ലബ് ലൈസന്‍സ് ടെസ്റ്റിലും തോറ്റ് കേരളാ ബ്ലാസ്റ്റേഴ്സ്

ന്യൂഡല്‍ഹി: കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ കിരീടം നേടാന്‍കഴിയാതെപോയ കേരള ബ്ലാസ്റ്റേഴ്സിന് ‘ക്ലബ്ബ് ലൈസന്‍സ് പരീക്ഷയിലും’ തോല്‍വി. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രീമിയര്‍ -1 ക്ലബ്ബ് ലൈസന്‍സ് കേരള ബ്ലാസ്റ്റേഴ്സ് അടക്കം നാലു ടീമുകള്‍ക്ക് ലഭിച്ചില്ല. ലൈസന്‍സ് ലഭിച്ചില്ലെങ്കില്‍ അടുത്തസീസണില്‍ കളിക്കാന്‍ കഴിയില്ല. ബ്ലാസ്റ്റേഴ്സിന് പുറമേ, ഹൈദരാബാദ് എഫ്.സി, ഒഡിഷ എഫ്.സി, ജംഷേദ്പൂര്‍ എഫ്.സി. എന്നിവയാണ് ക്ലബ്ബ് ലൈസന്‍സ് ടെസ്റ്റില്‍ പരാജയപ്പെട്ട മറ്റു ക്ലബ്ബുകള്‍. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ക്ലബ്ബ് ലൈസന്‍സ് നിബന്ധനകള്‍ പൂര്‍ണമായും പാലിക്കാന്‍ കഴിയാത്തതാണ് ഈ ക്ലബ്ബുകള്‍ക്ക് തിരിച്ചടിയായത്.

നിബന്ധനകള്‍ പാലിച്ച് ക്‌ളബ്ബുകള്‍ക് വീണ്ടും അപേക്ഷനല്‍കാന്‍ അവസരമുണ്ട്. ഇതിലും പരാജയപ്പെട്ടാല്‍ ക്ലബ്ബുകള്‍ക്ക് ഐ.എസ്.എല്ലിലും ഏഷ്യന്‍തല മത്സരങ്ങളിലും പങ്കെടുക്കാന്‍ കഴിയില്ല. പഞ്ചാബ് എഫ്.സി.യാണ് നേരിട്ട് ലൈസന്‍സ് ലഭിച്ച ക്ലബ്ബ്. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, ഷീല്‍ഡ് വിന്നേഴ്സായ ഈസ്റ്റ് ബംഗാള്‍, ബെംഗളൂരു എഫ്.സി, ചെന്നൈയിന്‍ എഫ്.സി., നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഏതുതായി സ്ഥാനക്കയറ്റം നേടിയെത്തിയ മുഹമ്മദന്‍സ് ക്ലബ്ബുകള്‍ക്ക് ഉപാധികളോടെയാണ് ലൈസന്‍സ് അനുവദിച്ചത്.

Top