CMDRF

കേരള ക്രിക്കറ്റ് ലീഗ്; രണ്ടാം ജയം സ്വന്തമാക്കി ആലപ്പി റിപ്പിള്‍സ്

മത്സരത്തില്‍ ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

കേരള ക്രിക്കറ്റ് ലീഗ്; രണ്ടാം ജയം സ്വന്തമാക്കി ആലപ്പി റിപ്പിള്‍സ്
കേരള ക്രിക്കറ്റ് ലീഗ്; രണ്ടാം ജയം സ്വന്തമാക്കി ആലപ്പി റിപ്പിള്‍സ്

കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 33 റണ്‍സിന് പരാജയപ്പെടുത്തി ആലപ്പി റിപ്പിള്‍സ്. മത്സരത്തില്‍ ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആലപ്പി റിപ്പിള്‍സിനായി ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനും കൃഷ്ണപ്രസാദും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ആലപ്പി സ്‌കോര്‍ 51ല്‍ നില്‍ക്കുമ്പോള്‍ മുഹമ്മദ് അസ്ഹറുദീന്‍ 28 റണ്‍സുമായി പുറത്തായി. കൃഷ്ണപ്രസാദ് 23 റണ്‍സെടുത്തു. നീല്‍ സണ്ണി 21 റണ്‍സും വിനൂപ് മനോഹരന്‍ 20 റണ്‍സും കൂടി സ്‌കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തു. അങ്ങനെ, 20 ഓവറില്‍ എട്ടിന് 145 എന്ന നിലയില്‍ ആലപ്പിയുടെ ഇന്നിംഗ്സ് അവസാനിച്ചു.

Also Read: ഇന്ത്യൻ റേസിംഗ് ലീഗ്: ആധിപത്യം തുടർന്ന് കൊച്ചി ഗോഡ് സ്പീഡ് ‘

അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് വേണ്ടി അഖിന്‍ സത്താറും എം.യു ഹരികൃഷ്ണനും ആലപ്പി റിപ്പിള്‍സിന്റെ രണ്ടു വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് ഒരു റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മധ്യനിരയില്‍ അഖില്‍ എം എസും ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിതും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ട്രിവാന്‍ഡ്രത്തെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.

31 പന്തില്‍ 45 റണ്‍സ് നേടിയ അബ്ദുള്‍ ബാസിതും 36 പന്തില്‍ 38 റണ്‍സെടുത്ത അഖില്‍ എം എസും പുറത്തായതോടെയാണ് ട്രിവാന്‍ഡ്രത്തിന്റെ വിജയപ്രതീക്ഷകള്‍ അസ്തമിച്ചത്. ആലപ്പിക്കായി അഖില്‍ ജോസഫും ഫാസില്‍ ഫാനൂസും നാലു വിക്കറ്റ് വീതം സ്വന്തമാക്കി.

Top