CMDRF

കേരള ക്രിക്കറ്റ് ലീഗിന് തുടക്കം

കായികകേളിക്ക് നിറച്ചാര്‍ത്തേകിയായിരുന്നു 60 കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ദൃശ്യവിരുന്ന്

കേരള ക്രിക്കറ്റ് ലീഗിന് തുടക്കം
കേരള ക്രിക്കറ്റ് ലീഗിന് തുടക്കം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ പ്രഥമ പതിപ്പിന് തുടക്കം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ടി20 മത്സരങ്ങള്‍ നടക്കുന്നത്. ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ കെ സി എല്‍ ബ്രാന്‍ഡ് അംബാസിഡര്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ മുഖ്യാതിഥിയായി.

ഒരോ ദിവസവും രാത്രിയും പകലുമായി രണ്ടു മത്സരങ്ങള്‍ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. മത്സരങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. കായികകേളിക്ക് നിറച്ചാര്‍ത്തേകിയായിരുന്നു 60 കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ദൃശ്യവിരുന്ന്.

Also Read: ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാന് പരാജയ ഭീതി

ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആദ്യ ടോസ് നേടിയ ആലപ്പുഴയുടെ ബൗളിങ്ങോടെ മത്സരങ്ങള്‍ക്ക് തുടക്കമായി. തൃശ്ശൂര്‍ ആയിരുന്നു എതിരാളികള്‍. ആദ്യ കളിയില്‍ ആലപ്പുഴ റിപ്പിള്‍സ് വിജയികളായി. തൃശ്ശൂര്‍ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ആലപ്പുഴ മറികടന്നു .

Top