രഞ്ജി ട്രോഫി സീസണൊരുങ്ങി കേരള ക്രിക്കറ്റ് ടീം

ഇന്ത്യയുടെ മുന്‍താരം അമയ് ഖുറേസിയയുടെ ശിക്ഷണത്തിലാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സംഘവും ഇത്തവണ ഇറങ്ങുന്നത്

രഞ്ജി ട്രോഫി സീസണൊരുങ്ങി കേരള ക്രിക്കറ്റ് ടീം
രഞ്ജി ട്രോഫി സീസണൊരുങ്ങി കേരള ക്രിക്കറ്റ് ടീം

തിരുവനന്തപുരം: രഞ്ജി ട്രോഫി സീസണില്‍ ഇത്തവണ കേരളത്തിന് നേരിടാനുള്ളത് ശക്തരായ എതിരാളികളെയാണ്. ശക്തരെ നേരിടാന്‍ കേരള ക്രിക്കറ്റ് ടീം ഒരുങ്ങിക്കഴിഞ്ഞു. നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ടാണ് കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ പരിശീലനം തിരുവനന്തപുരത്ത് പുരോഗമിക്കുന്നത്.

ഇന്ത്യയുടെ മുന്‍താരം അമയ് ഖുറേസിയയുടെ ശിക്ഷണത്തിലാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സംഘവും ഇത്തവണ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, കൃഷ്ണപ്രസാദ്, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, സച്ചിന്‍ ബേബി, ഫായിസ് ഫനൂസ്, അക്ഷയ് ചന്ദ്രന്‍, ബേസില്‍ തന്പി, കെ എം. ആസിഫ് തുടങ്ങിയവരിലാണ് കേരളത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ ഒറ്റക്കളിയിലാണ് കേരളം ജയിച്ചത്.

Also Read: ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും: കളി ബംഗ്ലാദേശിനെതിരെ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര കളിക്കുന്നതിനാല്‍ സഞ്ജു സാംസണെ കേരള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജലജ് സക്സേനയ്ക്കൊപ്പം തമിഴ്നാടിന്റെ ബാബ അപരാജിതും വിദര്‍ഭയുടെ ആദിത്യ സര്‍വതെയും അതിഥി താരങ്ങളായി കേരള ടീമിലെത്തും. എലൈറ്റ് ഗ്രൂപ്പ് സിയില്‍ മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ് എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍.

Top