തിരുവനന്തപുരം; വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചാലഞ്ച് സംബന്ധിച്ച് സർക്കാര്‍ ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ.
കുറഞ്ഞത് 5 ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് ഉത്തരവ്.പരമാവധി മൂന്നു ഗഡുക്കളായി തുക നൽകാമെന്നും സമ്മതപത്രം നൽകുന്ന ജീവനക്കാരിൽ നിന്ന് ഓഗസ്റ്റ് മാസത്തെ ശമ്പളത്തിൽ നിന്നുമുതൽ പണം ഈടാക്കി തുടങ്ങുമെന്നും ഉത്തരവിൽ പറയുന്നു.
പിഎഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാം. 5 ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നവർക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തിൽ 10 ഗഡുക്കളായി ശമ്പളം നൽകാമെന്നും ഉത്തരവിൽ പറയുന്നു.