കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാര്‍ കൂടി; ഇന്ന് രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞ

സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത 5 പേരെ നിയമിച്ച് രാഷ്ട്രപതി നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു.

കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാര്‍ കൂടി; ഇന്ന് രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞ
കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാര്‍ കൂടി; ഇന്ന് രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞ

കൊച്ചി: കേരള ഹൈക്കോടതിയില്‍ അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍. അഡീഷണല്‍ ജഡ്ജിമാര്‍ ഇന്ന് രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാര്‍, ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കെ വി ജയകുമാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല ആന്റ് സെഷന്‍സ് ജഡ്ജി എസ് മുരളി കൃഷ്ണ, ഹൈക്കോടതിയിലെ ജില്ല ജുഡീഷ്യറി ജോബിന്‍ സെബാസ്റ്റ്യന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ല ആന്റ് സെഷന്‍സ് ജഡ്ജി പി വി ബാലകൃഷ്ണന്‍ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുക.

സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത 5 പേരെ നിയമിച്ച് രാഷ്ട്രപതി നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ അഞ്ചുപേരും സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഇവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതോടെ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 45 ആയി ഉയരും.

Top