CMDRF

ഉപതെരഞ്ഞെടുപ്പ് ചൂടില്‍ കേരളം; ചേലക്കരയില്‍ മുഖ്യമന്ത്രി ഇന്നെത്തും, പാലക്കാട് ഗോവിന്ദനും

വൈകിട്ട് 4 മണിക്ക് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാകും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക.

ഉപതെരഞ്ഞെടുപ്പ് ചൂടില്‍ കേരളം; ചേലക്കരയില്‍ മുഖ്യമന്ത്രി ഇന്നെത്തും, പാലക്കാട് ഗോവിന്ദനും
ഉപതെരഞ്ഞെടുപ്പ് ചൂടില്‍ കേരളം; ചേലക്കരയില്‍ മുഖ്യമന്ത്രി ഇന്നെത്തും, പാലക്കാട് ഗോവിന്ദനും

ചേലക്കര: ഉപതെരഞ്ഞെടുപ്പ് ചൂടില്‍ കേരളം. ഇടത് ക്യാമ്പുകളില്‍ ആവേശം പകരാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചേലക്കരയില്‍ എത്തും. ഇടതു സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് വോട്ട് തേടിയാണ് മുഖ്യമന്ത്രി കളത്തിലെത്തുന്നത്. യു ആര്‍ പ്രദീപിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ രാവിലെ പത്ത് മണിക്ക് ചേലക്കര മേപ്പാടത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പാലക്കാട്, വയനാട്, മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായും മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. എന്നാല്‍ ഇവിടങ്ങളിലെ തീയതി നിശ്ചയിച്ചിട്ടില്ല. മണ്ഡലം കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ വരും ദിവസങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ, വിവിധ നേതാക്കള്‍ പങ്കെടുത്ത് ചേലക്കരയിലെ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ഊര്‍ജ്ജിതമാക്കാനാണ് എല്‍ ഡി എഫിന്റെ തീരുമാനം.

Also Read:‘ദാന’ കരതൊട്ടു, ലക്ഷങ്ങളെ ഒഴിപ്പിച്ചു; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

അതേസമയം പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി സരിനിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഇന്ന് നടക്കും. വൈകിട്ട് 4 മണിക്ക് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാകും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക. ഇടതുമുന്നണിയിലെ വിവിധ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

Top