CMDRF

കള്ളക്കടല്‍ സാധ്യത; കേരളത്തിലെ തീരദേശ ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

ഞായറാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ തിങ്കളാഴ്ച രാത്രി 11.30 വരെ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാന്‍ സാധ്യയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്

കള്ളക്കടല്‍ സാധ്യത; കേരളത്തിലെ തീരദേശ ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്
കള്ളക്കടല്‍ സാധ്യത; കേരളത്തിലെ തീരദേശ ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഐ.എന്‍.സി.ഒ.ഐ.എസ്.). ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരള തീരത്ത് ഞായറാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ തിങ്കളാഴ്ച രാത്രി 11.30 വരെ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാന്‍ സാധ്യയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

തീരദേശ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഐ.എന്‍.സി.ഒ.ഐ.എസ് മുന്നറിയിപ്പിലുണ്ട്. കന്യാകുമാരി തീരങ്ങളിലാണ് പ്രധാനമായും കള്ളക്കടല്‍ പ്രതിഭാസത്തിനുള്ള സാധ്യത കല്‍പ്പിക്കുന്നത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.

Top