CMDRF

കോടതിയില്‍ തിരിച്ചടി നേരിട്ട് കേരളാ പോലീസ്

കോടതിയില്‍ തിരിച്ചടി നേരിട്ട് കേരളാ പോലീസ്
കോടതിയില്‍ തിരിച്ചടി നേരിട്ട് കേരളാ പോലീസ്

തൃശ്ശൂര്‍ : കേരളാ പൊലീസിന് കോടതിയില്‍ തിരിച്ചടി. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെ സ്ഥിരം കുറ്റവാളിയാക്കിയ കേസ് കോടതി റദ്ദാക്കി. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് സിആര്‍പിസി 107 വകുപ്പ് ചുമത്തിയെടുത്ത കേസാണ് തൃശ്ശൂര്‍ ആര്‍ ഡി ഓ കോടതി റദ്ദാക്കിയത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് സ്ഥിരം കുറ്റവാളിയാക്കി റിപ്പോര്‍ട്ട് നല്‍കിയത്.

സമൂഹത്തില്‍ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകള്‍ക്കെതിരെ ചുമത്തുന്ന വകുപ്പ് ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ ചുമത്തിയതിനെതിരെ വലിയ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. കേസെടുത്തതിന് പിന്നാലെ ബിജെപി വലിയ പ്രതിഷേധം ഉയര്‍ത്തി. കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നും നീതി നേടിയെടുക്കാന്‍ പോരാടിയ എല്ലാവരോടും നന്ദിയുണ്ടെന്നും അഡ്വ കെ.കെ അനീഷ്‌കുമാര്‍ പ്രതികരിച്ചു.

Top