CMDRF

മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ആഗസ്റ്റ് 29 മുതൽ 31 വരെയും ജാഗ്രത നിർദേശം

മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്: ഇന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ആറ് ജില്ലകളിൽ വ്യാഴാഴ്ച മഞ്ഞ അലർട്ടുണ്ട്.

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലാണ് അലർട്ട്. 30ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്.

Also Read: അടൂർ ​ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് അട്ടിമറിച്ചു; പ്രധാന ശുപാർശകൾ ഒന്നും നടപ്പായില്ല

31ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ആഗസ്റ്റ് 29 മുതൽ 31 വരെയും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കർണാടക തീരത്ത് 2024 ആഗസ്റ്റ് 27 മുതൽ 31 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശമുണ്ട്.

Top