ഇന്ന് മഴ കനക്കില്ല; 2 ജില്ലകളിൽ ‘യെല്ലോ’ അലർട്ട്

ഇന്ന് മഴ കനക്കില്ല; 2 ജില്ലകളിൽ ‘യെല്ലോ’ അലർട്ട്
ഇന്ന് മഴ കനക്കില്ല; 2 ജില്ലകളിൽ ‘യെല്ലോ’ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം. എന്നാൽ നാളെ കേരളത്തിൽ വീണ്ടും മഴ അതിശക്തമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ടാണെങ്കിൽ നാളെ 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും. ഇതിനൊപ്പം തന്നെ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

25-07-2024: കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Top