CMDRF

പുതിയ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ 5 ദിവസം മഴ സാധ്യത

പുതിയ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ 5 ദിവസം മഴ സാധ്യത
പുതിയ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ 5 ദിവസം മഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ സാധ്യത ശക്തമാക്കി പുതിയ ന്യൂന മർദ്ദ പാത്തി. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെയാണ് ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നത്.

ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടു  കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ 12 -ാം തിയതി മുതൽ കേരളത്തിൽ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേരള തീരത്തും തമിഴ്‌നാട് തീരത്തും 12-07-2024 ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ

Top