തിരുവനന്തപുരം: വികസനത്തിന്റെ കാര്യത്തില്‍ കേരളം എപ്പോഴും മുന്നിലാണ്. അതുപോലെ പല സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും കേരളം മുന്‍പന്തിയില്‍ത്തന്നെയാണ്. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്ത കേരളത്തെ തേടിയെത്തിയിരിക്കുകയാണ്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടിയ വിവരം അറിയിച്ചിരിക്കുകയാണ് മന്ത്രി എം ബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2024ലെ നഗരഭരണ ഇന്‍ഡക്‌സ് പ്രകാരം കേരളം 59.31 മാര്‍ക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
മന്ത്രി എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നഗരഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അര്‍ബന്‍ ഗവേണന്‍സ് ഇന്‍ഡക്‌സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.
2024ലെ നഗരഭരണ ഇന്‍ഡക്‌സ് പ്രകാരം കേരളം 59.31 മാര്‍ക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൗരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്‌മെന്റിലെ മികവ് എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് നഗരഭരണ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിച്ചിരിക്കുന്നത്.
Also Read: മലപ്പുറത്ത് 91,000 കോടിയുടെ സെമി കണ്ടക്ടര്‍ പദ്ധതിയുമായി ടാറ്റ
രണ്ടാം സ്ഥാനത്ത് ഒഡീഷയാണ്, 55.1 പോയിന്റ്. നാഗാലാന്‍ഡാണ് ഏറ്റവും അവസാന സ്ഥാനത്ത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണവും ഭരണസംവിധാനവും വിലയിരുത്തിയ ഒന്നാമത്തെ തീമില്‍ കേരളം ഒന്നാമതാണ്. ധനകാര്യ മാനേജ്‌മെന്റിലെ മികവിലും കേരളം ഒന്നാമത്. ഏറ്റവും സുശക്തമായ നഗരസഭാ കൗണ്‍സിലുകളും കൗണ്‍സിലര്‍മാരും കേരളത്തിലാണെന്നും പഠനം വിലയിരുത്തി.
കേരളത്തിന്റെ വികേന്ദ്രീകൃതാസൂത്രണ മികവിനുള്ള അംഗീകാരമാണ് അര്‍ബന്‍ ഗവേണന്‍സ് ഇന്‍ഡക്‌സ് അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് അനുയോജ്യമായ നയസമീപനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അര്‍ബന്‍ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ, കേരളം കൂടുതല്‍ മികവിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി സര്‍ക്കാര്‍
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. എന്നോടൊപ്പം ഹിമാചല്‍ പ്രദേശ് നഗരവികസന വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗും മറ്റ് നഗരകാര്യ വിദഗ്ധരും പ്രകാശനചടങ്ങില്‍ പങ്കെടുത്തിരുന്നു. ഭരണ രംഗത്തെ കാര്യക്ഷമതാ വര്‍ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഏജന്‍സിയായ പ്രജയാണ് ഇന്‍ഡക്‌സ് തയ്യാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് നഗര ഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതാ വികസനത്തിന് വേണ്ട വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏജന്‍സിയാണ് പ്രജ.