തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്പറ്റ നാരായണന്റെ തെരഞ്ഞെടുത്ത കവിതകള്‍ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ഹരിതാ സാവിത്രിയുടെ സിന് ആണ് മികച്ച നോവല്‍. എന്‍ രാജനെഴുതിയ ഉദയ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബാണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ ഇ ഫോര്‍ ഈഡിപ്പസ് മികച്ച നാടകമായി തെരഞ്ഞെടുത്തു.
പി പവിത്രന്റെ ഭൂപടം തലതിരിക്കുമ്പോള്‍ ആണ് മികച്ച സാഹിത്യ വിമര്‍ശനത്തിനുള്ള പുരസ്കാരം നേടിയത്. ബി രാജീവന്റെ ഇന്ത്യയെ വീണ്ടെടുക്കല്‍ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. കെ. വേണുവിന്റെ ഒരന്വേഷണത്തിന്റെ കഥ മികച്ച ജീവചരിത്രം/ആത്മകഥാ വിഭാഗത്തില്‍ പുരസ്കാരം നേടി.
ആംചോ ബസ്തറിലൂടെ നന്ദിനി മേനോന് മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരം നേടി. എഎം ശ്രീധരന്റെ കഥാ കദികെയാണ് വിവര്‍ത്തന സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയത്. ബാലസാഹിത്യം വിഭാഗത്തില്‍ ഗ്രേസി രചിച്ച പെണ്‍കുട്ടിയും കൂട്ടരും പുരസ്കാരം നേടി. സുനീഷ് വാരനാടിന്റെ വാരനാടന്‍ കഥകളാണ് സാഹ സാഹിത്യ പുരസ്കാരം നേടിയത്.