സിൽവർലൈന് അനുമതി ആവശ്യപ്പെട്ട് കേരളം

സിൽവർലൈന് അനുമതി ആവശ്യപ്പെട്ട് കേരളം
സിൽവർലൈന് അനുമതി ആവശ്യപ്പെട്ട് കേരളം

ഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി വീണ്ടും ആവശ്യം ഉന്നയിച്ച് കേരളം. സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബജറ്റിന് മുന്നോടിയായുള്ള ദില്ലിയിലെ ധനമന്ത്രിമാരുടെ യോഗത്തിലാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യം ഉന്നയിച്ചത്.

സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണമെന്നും ധനമന്ത്രിമാരുടെ യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. നിലവിലെ സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ രണ്ട് വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

Top