തിരുവനന്തപുരം: കേരള സര്‍വ്വകലാശാല തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ സെനറ്റ് ഹാളിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാല്‍ അറിയാവുന്ന 300 പേര്‍ക്കെതിരെ കേസെടുത്തു. എസ്എഫ്‌ഐ, കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് കേസ്. സംഘര്‍ഷത്തില്‍ 1.20 ലക്ഷം രൂപയുടെ നഷ്ടമാണ് സര്‍വകലാശാലയ്ക്ക് ഉണ്ടായതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
സംഭവത്തില്‍ പത്ത് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ ഇന്നലെ കേസ് എടുത്തിരുന്നു. കെഎസ്യു പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, മര്‍ദ്ദിച്ചു, ഭീഷണിപ്പെടുത്തിയെന്നും സര്‍വ്വകലാശാല ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കേരള യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന ആവശ്യം അംഗീകരിക്കാത്തതിന്റെ വിരോധത്തില്‍ യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ പിഎയെയും മറ്റ് ഉദ്യോഗസ്ഥരെയും തടഞ്ഞുവെച്ച് മര്‍ദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നുണ്ട്.