കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; നാലിൽ മൂന്നും എൽഡിഎഫിന്; ചരിത്രത്തിലാദ്യമായി ബിജെപിക്ക് ജയം

തിരുവനന്തപുരംകേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധികള്‍ക്ക് ജയം. ഒമ്പതില്‍ ആറ് സീറ്റും എൽഡിഎഫ് നേടിയപ്പോള്‍ 2 സീറ്റുകളിലാണ് ബിജെപി പ്രതിനിധികള്‍ വിജയിച്ചത്. 

ഒരു സീറ്റിൽ കോൺഗ്രസ് പ്രതിനിധിയും ജയിച്ചു. സിപിഐ സ്ഥാനാർത്ഥി തോറ്റു. വോട്ട് ചോർച്ചയെ ചൊല്ലി സിപിഎം-സിപിഐ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.

പ്രിൻസിപ്പൽ പ്രതിനിധിയുടേയും സർക്കാർ-സ്വകാര്യ കോളേജ് അധ്യാപക പ്രതിനിധികളുടയും തെര‍ഞ്ഞെടുപ്പിലാണ് ഇടത് ജയം. 9 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഇതില്‍ ജനറൽ സീറ്റിലാണ് ബിജപിയുടെ പ്രതിനിധി ഡോ. ടി ജി വിനോദ് കുമാർ ജയിച്ചത്.

വോട്ടെണ്ണൽ കോടതി വിധിപ്രകാരം പിന്നീട് നടത്തിയാൽ മതിയെന്ന വിസിയുടെ തീരുമാനത്തിനെതിരെ രാവിലെ ഇടത് അംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചു. പിന്നീട് ഹൈക്കോടതി തന്നെ വോട്ടെണ്ണൽ നടത്താൻ നിർദ്ദേശിച്ചതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.

Top