CMDRF

കേരളം ഇന്നലെ ഉപയോഗിച്ചത് 11.17 കോടിയൂണിറ്റ് വൈദ്യുതി; സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്

കേരളം ഇന്നലെ ഉപയോഗിച്ചത് 11.17 കോടിയൂണിറ്റ് വൈദ്യുതി; സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്
കേരളം ഇന്നലെ ഉപയോഗിച്ചത് 11.17 കോടിയൂണിറ്റ് വൈദ്യുതി; സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപയോഗവും കുത്തനെ കൂടി. ഇന്നലെ 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് നിലവില്‍ കേരളത്തിലെ സ്ഥിതി. പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോര്‍ഡിലെത്തിയിട്ടുണ്ട്.

പക്ഷേ ചില ചെറിയ കാര്യങ്ങള്‍ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിച്ചാല്‍ വൈദ്യുതി നഷ്ടമാകുന്നത് ഒഴിവാക്കാം. കെഎസ്ഇബി പൊതുജനങ്ങളിലേക്ക് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍

  1. വൈകീട്ട് ആറ് മുതല്‍ അര്‍ധരാത്രി വരെ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കണം.
  2. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് അര്‍ധരാത്രിക്ക് ശേഷമാക്കുക
  3. എസിയുടെ തണുപ്പ് 25നും 27 ഡിഗ്രിക്കുമിടയില്‍ നിജപ്പെടുത്തണം
  4. ഓട്ടോമാറ്റിക് വാട്ടര്‍ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി, പകല്‍ സമയത്ത് പമ്പിംഗ് ആകാം
  5. വാഷിങ് മെഷീനില്‍ തുണികള്‍ കഴുകുന്നതും തേയ്ക്കുന്നതും രാത്രികാലങ്ങളില്‍ ഒഴിവാക്കാം
Top