മന്ത്രി വീണ ജോർജുമായി നീതി ആയോഗ് മെമ്പർ ചർച്ച നടത്തി
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ് മെമ്പർ ഡോ. വിനോദ് കെ. പോൾ. കുട്ടികളുടെ ആരോഗ്യത്തിൽ കേരളം മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറക്കാൻ കഴിഞ്ഞത് നേട്ടമാണ്.