ദിവ്യയുടെ കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗത്വം; വി സിയോട് വിശദീകരണം തേടി ഗവര്‍ണര്‍
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍. കണ്ണൂര്‍ വിസിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.