ശിരുവാണി വിനോദസഞ്ചാരത്തിന് അനുമതി
കല്ലടിക്കോട്: വിനോദസഞ്ചാര മേഖലക്ക് പേരുകേട്ട ശിരുവാണി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും തുറക്കുന്നു. നവംബർ ഒന്ന് മുതലാണ് വിനോദ സഞ്ചാരികൾക്ക് ശിരുവാണി തുറന്ന് നൽകുക. വനം വകുപ്പ് അനുമതി ലഭിച്ചവർക്കാണ് പ്രവേശനം ലഭിക്കുക.