മിൽറ്റിഫോസിൻ; അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള മരുന്ന് ജർമ്മനിയിൽ നിന്നും എത്തിച്ചു
തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിന് വിദേശത്ത് നിന്ന് കേരളത്തിൽ മരുന്നെത്തിച്ചു. ജർമ്മനിയിൽ നിന്നാണ് ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിച്ചത്. കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് മരുന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയത്.