നരേന്ദ്രമോദി സർക്കാരിൽ നിന്നും രാജിവെക്കും എന്ന വാർത്തകൾ വാസ്തവ വിരുദ്ധം; കേന്ദ്രമന്ത്രി സുരേഷ് ഗോപി
ഡൽഹി: നരേന്ദ്രമോദി സർക്കാരിൽ നിന്നും രാജിവെക്കും എന്ന തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ പ്രതിനിധിയായി നരേന്ദ്രമോദി സർക്കാരിൽ അംഗമായത് അഭിമാനകരമാണെന്നും സുരേഷ് ഗോപി എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.