ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പെട്ട പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റർ ,പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രത്തിന്റെ അഞ്ചാമത്തെ കരട് വിജ്ഞാപനം പുറത്തിറക്കി. പുറത്ത് വന്ന കരട് വിജ്ഞാപന റിപ്പോർട്ടിൽ കേരളത്തിലെ 9,993.7 ചതുരശ്ര കി.മീ ആണ് ഏറ്റവും പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ വയനാട്ടിലെ 13 വില്ലേജുകൾ കൂടെ ഉൾപ്പെടും. ആറ് സംസ്ഥാനങ്ങളിലെ 56,825.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുക. ഇതിൽ കേരളത്തിലെ 131 വില്ലേജുകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഖനനം, ക്വാറി പ്രവർത്തനം, മണൽ ഖനനം എന്നിവ പൂർണമായും നിരോധിക്കണമെന്ന് കരട് വിജ്ഞാപനം നിർദേശിക്കുന്നുണ്ട്. കൂടാതെ, പുതിയ താപവൈദ്യുത നിലയങ്ങൾ ആരംഭിക്കാനോ അതേസമയം നിലവിലുള്ളവ വികസിപ്പിക്കാനോ പാടില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു.