CMDRF

ദുരന്തമുഖത്ത് കേരളം പ്രകടിപ്പിച്ച ഐക്യം രാജ്യത്തിനാകെ മാതൃക ; ഡോ. കഫീല്‍ ഖാന്‍

ദുരന്തമുഖത്ത് കേരളം പ്രകടിപ്പിച്ച ഐക്യം രാജ്യത്തിനാകെ മാതൃക ; ഡോ. കഫീല്‍ ഖാന്‍
ദുരന്തമുഖത്ത് കേരളം പ്രകടിപ്പിച്ച ഐക്യം രാജ്യത്തിനാകെ മാതൃക ; ഡോ. കഫീല്‍ ഖാന്‍

കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം പ്രകടിപ്പിച്ച ഐക്യം രാജ്യത്തിനാകെ മാതൃകയാണെന്ന് ഡോ. കഫീല്‍ ഖാന്‍. വയനാടിന്റെ അതിജീവനത്തിന് ഒപ്പമുണ്ടാകുമെന്നും വയനാട്ടിലെ കാമ്പുകളില്‍ കഴിയുന്നവരെ സഹായിക്കാന്‍ തയ്യാറെന്നും ഡോ.കഫീല്‍ ഖാന്‍ പറഞ്ഞു . ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട കുഞ്ഞുങ്ങളെ കാണാനും ആശ്വസിപ്പിക്കാനും വായാനാട്ടിലെത്തിയ ഡോ കഫീല്‍ ഖാന്‍ മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി. ദുരിതബാധിതരുടെ പ്രത്യേകിച്ചും കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൗണ്‍സിലിങ്ങ് സഹായം ഉള്‍പെടെ നല്‍കാനാണ് ഡോ.കഫീല്‍ ഖാന്‍ സന്നദ്ധത അറിയിച്ചത്.

ഗോരഖ് പൂരിലെ ബിആര്‍സി മെഡിക്കല്‍ കോളേജില്‍ ജീവവായു കിട്ടാതെ പിഞ്ച് കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ച സംഭവം പുറം ലോകത്തെത്തിച്ച് യുപി സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ ആളാണ് ഡോ കഫീല്‍ ഖാന്‍. സംഭവത്തില്‍ വീഴ്ടചവരുത്തിയവരുടെ പട്ടികയില്‍ പെട്ട് സര്‍ക്കാരിന്റെ പ്രതികാരത്തിനിരയായ കഫീല്‍ ഖാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയായിരുന്നു. വയനാട്ടില്‍ മെഡിക്കല്‍ ക്യാമ്പ് സജ്ജമാക്കി ഇവിടെ തന്നെ തുടരാനാണ് കഫീള്‍ ഖാന്റെ തീരുമാനം.ഇതിനായി സംസ്ഥാന സര്‍ക്കാരിന്റേയും, എംപിമാരുടെയും പിന്തുണ തേടിയിട്ടുണ്ട്.

Top