വയനാടിന് കെെത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കെെമാറി പൃഥ്വിരാജ്

വയനാടിന് കെെത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കെെമാറി പൃഥ്വിരാജ്
വയനാടിന് കെെത്താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കെെമാറി പൃഥ്വിരാജ്

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കൈത്താങ്ങുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. 25 ലക്ഷം രൂപയാണ് പൃഥ്വിരാജ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

ഇതുവരെയായി വിക്രം, ചിരഞ്ജീവി, രാംചരൺ, പ്രഭാസ്, അല്ലു അർജുൻ, കമൽഹാസൻ, രശ്മിക മന്ദാന, സൂര്യ, കാർത്തി, ജ്യോതിക എന്നിവരും മുന്നേ തന്നെ സംഭാവന നൽകിയിരുന്നു. കൂടാതെ മലയാളത്തിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, നയൻതാര, ടൊവീനോ, തോമസ്, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണി, ശ്രീനിഷ്, അനശ്വര രാജൻ, ജോജു ജോർജ്ജ്, ആസിഫ് അലി, സൗബിൻ ഷാഹിർ തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുക നൽകി. കൂടാതെ സംവിധായകൻ അമൽ നീരദിന്റെ പ്രൊഡക്ഷൻ കമ്പനി 10 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു.

അതേസമയം മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിൽ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ ഉണ്ടായ ദുരന്തഭൂമിയിൽ നേരിട്ടെത്തിയ മോഹൻലാൽ ഈ വിവരം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഉരുൾപൊട്ടലിൽ നശിച്ചു പോയ വെള്ളാർമല സ്‌കൂൾ പുനർനിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top