ലോകമെമ്പാടും ആരാധകരുള്ള മാര്‍വലിന്റെ ‘അവഞ്ചേഴ്‌സ് ഇന്‍വിനിറ്റി വാര്‍’ സിനിമയുടെ ട്രെയ്‌ലറിന്റെ വ്യൂസിനേക്കാള്‍ വളരെ മുന്നിലാണ് ഇന്ത്യന്‍ സിനിമാസ്വാദകര്‍ ഒരുപോലെ ആഘോഷമാക്കിയ സിനിമയായ ‘കെജിഎഫ്’. ‘ബാഹുബലി’ക്ക് ശേഷം സിനിമാ പ്രേമികള്‍ അത്ഭുതത്തോടെ കണ്ട സിനിമ എന്ന് കെജി എഫിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കെജിഎഫിനേക്കാള്‍ ഒരുപക്ഷെ പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്നത് റോക്കി ഭായിയുടെ രണ്ടാം വരവിനായിരുന്നു.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോയുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നതും ‘കെജിഎഫ് ചാപ്റ്റര്‍ 2’-ന്റെ ടീസറാണ്. മൂന്ന് വര്‍ഷത്തെ ആകെ വ്യൂവേഴ്‌സ് 275 മില്യണാണ്. ഇത് ലോകമെമ്പാടും ആരാധകരുള്ള മാര്‍വലിന്റെ ‘അവഞ്ചേഴ്‌സ് ഇന്‍വിനിറ്റി വാര്‍’ സിനിമയുടെ ട്രെയ്‌ലറിന്റെ വ്യൂസിനേക്കാള്‍ വളരെ മുന്നിലാണ് എന്നത് ശ്രദ്ധേയമാണ്. ആറ് വര്‍ഷം എടുത്താണ് ഇന്‍വിനിറ്റി വാര്‍ ട്രെയ്‌ലര്‍ 262 മില്യണ്‍ കാഴ്ച്ചക്കാരെ നേടിയത്.
കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ അപ്‌ഡേഷനായി കാത്തിരുന്ന പ്രേക്ഷകരുടെ മുന്നിലേക്കാണ് 2:15 മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള ടീസറെത്തുന്നത്. റോക്കി ഭായിയായി ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഏറ്റെടുത്ത യാഷിന്റെ പിറന്നാള്‍ സ്‌പെഷ്യലായായിരുന്നു ടീസര്‍ വീഡിയോ എത്തിയത്. സസ്‌പെന്‍സ് ഉള്ളില്‍ വെച്ചുകൊണ്ട് വളരെ അവ്യക്തമായ ദൃശ്യങ്ങള്‍ മാത്രമായിരുന്നു ടീസറിലുണ്ടായിരുന്നതെങ്കില്‍ പോലും എന്താണ് രണ്ടാം ഭാഗത്തിലെന്ന് കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ വലുതായിരുന്നു.