CMDRF

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണം

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണം
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണം

തിരുവനന്തപുരം: എയ്ഡഡ് അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന നിർദേശവുമായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. പിഎസ്‍സി അല്ലെങ്കിൽ നിയമനത്തിന് പ്രത്യേക ബോർഡ് വേണമെന്നും നിർദേശമുണ്ട്. അതേ സമയം റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചെങ്കിലും നിർദേശങ്ങളിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി.

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂള്‍ സമയം ക്രമീകരിക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സർക്കാർ സ്കൂളുകൾ ഒൻപതര മുതൽ മൂന്നര വരെയോ 10 മണി മുതൽ 4 മണി വരെയോ ആണ് പ്രവർത്തിക്കുന്നത്. എന്നാൽ ഈ സമയത്തിൽ മാറ്റം വരുത്തുന്നത് നിലവിൽ അജണ്ടയിലില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി.

Top