വ്‌ലോഗര്‍ ഖാലിദ് അൽ അമേരിയും നടി സുനൈനയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്

വ്‌ലോഗര്‍ ഖാലിദ് അൽ അമേരിയും നടി സുനൈനയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്

നടി സുനൈനയും പ്രശസ്ത ദുബായ് വ്‌ലോഗര്‍ ഖാലിദ് അല്‍ അമേരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ അഞ്ചിന് സുനൈന ഒരാളുടെ കൈപിടിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇത് ഖാലിദ് അല്‍ അമേരി ലൈക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഖാലിദ് അല്‍ അമേരിയും സമാനമായ ഒരു ചിത്രം പങ്കുവച്ചത് സുനൈന ലൈക്ക് ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്.

മലയാളികള്‍ക്കും സുപരിചിതനായ വ്‌ലോഗറാണ് ഖാലിദ് അല്‍ അമേരി. കുറച്ച് നാളുകള്‍ക്ക് മുന്‍പ് അദ്ദേഹം നടന്‍ മമ്മൂട്ടിയെ അഭിമുഖം ചെയ്തത് വലിയ ശ്രദ്ധ നേടിയിരുന്നു.

കോസ്‌മെറ്റക്‌സ് കമ്പനിയായ പീസ്ഫുള്‍ സ്‌കിന്‍ കെയറിന്റെ സി.ഇ.ഒയായ സല്‍മ മുഹമ്മദ് ആയിരുന്നു ഖാലിദ് അല്‍ അമേരിയുടെ ആദ്യ ഭാര്യ. ഖാലിദ് അല്‍ അമേരിയും താനും വിവാഹമോചിതരായെന്ന് സല്‍മ ഈയിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

നാഗ്പൂര്‍ സ്വദേശിയായ സുനൈന, കുമാര്‍ വേഴ്‌സസ് കുമാരി എന്ന ചിത്രത്തിലൂടെ 2005-ലാണ് സിനിമയിലെത്തിയത്. ബെസ്റ്റ് ഫ്രണ്ട്‌സ് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 2023-ല്‍ റിലീസ് ചെയ്ത ‘റെജീന’യായിരുന്നു സുനൈനയുടെ ഏറ്റവും പുതിയ സിനിമ.

Top