ഓട്ടവ: കാനഡയിൽ ഖലിസ്ഥാനെ പിന്തുണയ്ക്കുന്ന നിരവധി പേരുണ്ട് പക്ഷെ അവരെല്ലാം സിഖ് സമുദായത്തിൽ നിന്നാണെന്ന് പറയുന്നില്ല. കാനഡയിൽ മോദി സർക്കാരിനെ പിന്തുണയ്ക്കുന്നവരുണ്ട്, എന്നാൽ അവരെല്ലാം എല്ലാ ഹിന്ദു കനേഡിയൻമാരെയും പ്രതിനിധീകരിക്കുന്നവരെല്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഓട്ടവയിലെ പാർലമെൻ്റ് ഹില്ലിൽ നടന്ന ദീപാവലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും ട്രൂഡോയുടെ പരാമർശം.
Also Read: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ്; അമേരിക്ക വിടാനൊരുങ്ങി ഇലോണ്‍ മസ്‌കിന്റെ മകള്‍
നിജ്ജാർ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് നേരത്തെ ട്രൂഡോ ആരോപിച്ചിരുന്നു. അതേസമയം ഇന്ത്യ പല തവണ ആവശ്യപ്പെട്ടിട്ടും നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കാളിത്തത്തിൻ്റെ ഒരു തെളിവും കനേഡിയൻ സർക്കാർ പങ്കുവെച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു.