ചെന്നൈ: ദേശീയ വനിതാ കമ്മീഷൻ അംഗത്വം നടി ഖുഷ്ബു സുന്ദർ രാജിവച്ചു. രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് അറിയിച്ച നടി തുടർന്നും ബിജെപിക്കു വേണ്ടി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരിക്കെ 2023 ഫെബ്രുവരിയിലാണ് വനിതാ കമ്മീഷൻ അംഗമായത്.
ഒന്നരവർഷം കാലാവധി ബാക്കി നിൽക്കെയാണ് രാജി പ്രഖ്യാപനം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഖുശ്ബുവിന് ബിജെപി സീറ്റ് നൽകിയിരുന്നില്ല. അതിനിടെയാണ് രാജിപ്രഖ്യാപനം.