CMDRF

വയനാട്ടില്‍ പ്രിയങ്കയെ നേരിടാൻ ഖുശ്ബു?; പരീക്ഷിക്കാൻ ബിജെപി നീക്കം

തൃശ്ശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു

വയനാട്ടില്‍ പ്രിയങ്കയെ നേരിടാൻ ഖുശ്ബു?; പരീക്ഷിക്കാൻ ബിജെപി നീക്കം
വയനാട്ടില്‍ പ്രിയങ്കയെ നേരിടാൻ ഖുശ്ബു?; പരീക്ഷിക്കാൻ ബിജെപി നീക്കം

തിരുവനന്തപുരം: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെ പരീക്ഷിക്കാൻ ബിജെപി നീക്കം. വയനാട്ടിലേക്കുളള സ്ഥാനാർത്ഥിയായി നടി ഖുശ്ബുവും ബിജെപി അന്തിമപട്ടികയിൽ ഇടംപിടിച്ചതായാണ് വിവരം. തൃശ്ശൂരിന് സമാനമായ രീതിയിൽ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതിൽ സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞു. നാലുവർഷം മുൻപാണ് ഖുശ്ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിൽ ബിജെപി തമിഴ്നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.

Also Read: അൻവറിൻ്റെയും സരിൻ്റെയും അപ്രതീക്ഷിത നിക്കത്തിൽ അമ്പരന്ന് കോൺഗ്രസ്സ്, വോട്ട് ബാങ്ക് ചോരുമോ ?

എന്നാൽ, വയനാട്ടിലെ തന്റെ സ്ഥാനാർഥിത്വത്തെപ്പറ്റി അറിയില്ലെന്നു ഖുശ്ബു പ്രതികരിച്ചു. വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ സമീപിച്ചിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു.

Top