പിക്കപ്പ് ട്രക്ക് എത്തിക്കാന്‍ ഒരുങ്ങി കിയ. ടാസ്മാന്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഫീച്ചറുകളാല്‍ സമ്പന്നമാണ് ടാസ്മാന്‍. ടാസ്മാന്‍ അടുത്തവര്‍ഷം ആദ്യ പകുതിയില്‍ കൊറിയന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തും. ഇതിന് ശേഷമാകും മറ്റ് രാജ്യങ്ങളിലേക്ക് എത്തുക.
സിംഗിള്‍ ക്യാബ്, ഡബിള്‍ ക്യാബ് എന്നിങ്ങനെ രണ്ട് രീതിയിലായിരിക്കും വാഹനമെത്തുക. മൂന്ന് വേരിയന്റുകളില്‍ വാഹനം ലഭിക്കും. ബേസ്, എക്സ്-ലൈന്‍, ഓഫ് റോഡ് ഫോക്കസ്ഡ് എക്സ് പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ട്രക്ക് കിയ വിപണിയിലെത്തിക്കുക. സി-ആകൃതിയിലുള്ള ഡിആര്‍എല്ലുകളാല്‍ ചുറ്റപ്പെട്ട ചതുരാകൃതിയിലുള്ള ഹെഡ്ലാമ്പുകളാണ് മുന്‍വശത്തെ സവിശേഷത.
കിയയുടെ ഫ്രീക്വന്‍സി സെലക്ടീവ് ഡാംപര്‍ കണ്‍ട്രോള്‍, ഹൈഡ്രോളിക് റീബൗണ്ട് സ്റ്റോപ്പ് ടെക്നുകള്‍ എന്നിവ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ സസ്‌പെന്‍ഷന്‍ സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ പ്രധാന ഓഫ്-റോഡ് ഫീച്ചറുകള്‍. 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, അഞ്ച് ഇഞ്ച് ക്ലൈമറ്റ് കണ്‍ട്രോള്‍ ഡിസ്പ്ലേ, 8 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ, സെന്റര്‍ കണ്‍സോളിലെ ഫോള്‍ഡിംഗ് ടേബിള്‍, റീസൈക്കിള്‍ ചെയ്ത പിഇടി ഫാബ്രിക്, ബയോ ജഡ സിന്തറ്റിക് ലെതര്‍ അപ്‌ഹോള്‍സ്റ്ററി, റിക്ലിനബിള്‍ റിയര്‍ സീറ്റുകള്‍, ഇലുമിനേറ്റഡ് റിയര്‍ ബെഡ്, സ്ലൈഡിംഗ് കാര്‍ഗോ ഫ്‌ലോര്‍ എന്നിവയാണ് ഇന്റീരിയറില്‍ ഭം?ഗി നല്‍കുന്നത്.
2.5 ലിറ്റര്‍ പെട്രോള്‍ , 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് പിക്കപ്പ് ട്രക്കിന് കരുത്തേകുക. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലാകും പെട്രോള്‍ മോഡല്‍ എത്തുക. എന്നാല്‍ ഡീസല്‍ 8 സ്പീഡ് ഓട്ടോമാറ്റിക് അല്ലെങ്കില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനിലും ലഭിക്കും. ടാസ്മാന്‍ പെട്രോള്‍ മോഡലുകള്‍ക്ക് 0 മുതല്‍ 100 ??കിലോമീറ്റര്‍ വരെ വേഗത വെറും 8.5 സെക്കന്‍ഡില്‍ കൈവരിക്കാന്‍ കഴിയും.