CMDRF

കിയയുടെ 9-സീറ്റർ കാറുകൾ ഒക്‌ടോബർ മുതൽ

കിയയുടെ 9-സീറ്റർ കാറുകൾ ഒക്‌ടോബർ മുതൽ
കിയയുടെ 9-സീറ്റർ കാറുകൾ ഒക്‌ടോബർ മുതൽ

ന്ത്യയിലെ എംപിവി സെഗ്മെന്റിൽ ടൊയോട്ട ഇന്നോവയുടെ (Toyota Innova) അപ്രമാദിത്വം അവസാനിപ്പിക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ കൊണ്ടുവന്ന മോഡലായിരുന്നു കാർണിവൽ. നമ്മുടെ കേരള മുഖ്യമന്ത്രി വരെ ഇന്നോവ ഉപേക്ഷിച്ച് കാർണിവലിലേക്ക് ഔദ്യോഗിക യാത്രകൾ മാറ്റിയത് വരെ ചരിത്രമാണ്. രണ്ടും രണ്ട് തലങ്ങളിലുള്ള മോഡലുകളാണെന്നതാണ് ശരി. വിലയുടെ കാര്യത്തിൽ ഇന്നോവയുടെ ടോപ്പ് വേരിയന്റുകളുമായിട്ടായിരുന്നു കിയയുടെ ഈ ലക്ഷ്വറി കാർ മത്സരിച്ചിരുന്നത്. മോശമല്ലാത്ത രീതിയിൽ വിൽപ്പന തുടർന്നുവെങ്കിലും ഇടയ്ക്ക് വെച്ച് നിർത്തലാക്കാൻ കമ്പനി തീരുമാനിച്ചു.

എന്നാൽ പകരക്കാരനായി പുതുതലമുറ മോഡൽ വരുന്നതിന്റെ ഭാഗമായാണ് നിർത്തലാക്കുന്നതെന്നും കിയ അന്നേ അറിയിച്ചിരുന്നു. അപ്പോൾ മുതൽ ഇന്ത്യൻ ഫാൻസ് കാർണിവലിന്റെ രാജകീയമായ വരവിനായി കാത്തിരിക്കുകയായിരുന്നു. അടുത്ത 12-18 മാസത്തിനുള്ളിൽ നിരവധി പുതിയ മോഡലുകൾ ആഭ്യന്തര വിപണിയിൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കിയ. ഇതിന്റെ ഭാഗമായി പുതുപുത്തൻ കാർണിവൽ എംപിവി ഒക്‌ടോബർ മൂന്നിന് ഇന്ത്യയിൽ അവതരിപ്പിക്കും.

2024 ഒക്ടോബർ മൂന്നിന് EV9 ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയ്‌ക്കൊപ്പം പുതുതലമുറ കാർണിവലും അരങ്ങേറ്റം കുറിക്കാനാണ് തയാറെടുക്കുന്നത്. പ്രീമിയം എംപിവി അതിൻ്റെ മൂന്നാം തലമുറ രൂപത്തിൽ കഴിഞ്ഞ വർഷം വരെ ഇന്ത്യയിൽ ലഭ്യമായിരുന്നു. വരാനിരിക്കുന്ന മോഡൽ ആഗോള വിപണിയിലെ ഏറ്റവും പുത്തൻ പതിപ്പായിരിക്കും. മാത്രമല്ല, പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യാനാണ് ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഇത്തവണത്തെ പ്ലാൻ.

അതായത് കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാവും കിയ കാർണിവൽ ഇന്ത്യയിലേക്ക് വരികയെന്ന് സാരം. അങ്ങനെയെങ്കിൽ 50 ലക്ഷം രൂപയോളം എക്സ്ഷോറൂം വില വരുമെന്നാണ് അനുമാനം. കൂടുതൽ വിപുലമായ ഫീച്ചറുകളോടൊപ്പം മോഡേൺ ഇന്റീരിയറും എംപിവിയിൽ ഇത്തവണയുണ്ടാവും. ടൊയോട്ട ഇന്നോവ ഹൈക്രോസിന് മുകളിലും ടൊയോട്ട വെൽഫയറിന് താഴെയും സ്ഥാനം പിടിക്കുന്നതിനാൽ ഇതിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളൊന്നും ഉണ്ടാകില്ല.

ഒന്നിലധികം സീറ്റിംഗ് ലേഔട്ടുകൾക്കൊപ്പം ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് 7, 9, 11-സീറ്റർ സജ്ജീകരണം ഉൾപ്പെടെ കാർണിവലിൽ ഇനിയുണ്ടാവുമെന്ന് സാരം. ഒക്ടോബറിൽ ലോഞ്ച് ചെയ്യുന്നതിനാൽ ദീപാവലിക്ക് മുമ്പ് ഡെലിവറികൾ ആരംഭിക്കാനും കിയ തയാറായേക്കും. ഡിസൈനിലേക്ക് നോക്കിയാൽ പരിചിതമായ രൂപം കണ്ടേക്കാമെങ്കിലും പൊളിച്ചെഴുത്ത് അങ്ങിങ്ങായി കാണം. പുതിയ സിഗ്നേച്ചർ എൽഇഡി ഡിആർഎൽ ഡിസൈനൊപ്പം ഹെഡ്‌ലൈറ്റിന്റെ ആകൃതിയുൾപ്പടെയുള്ള കാര്യങ്ങൾ മാറിയിട്ടുണ്ട്.

പുതിയ എൽഇഡി ടെയിൽ ലൈറ്റുകൾക്കും സമാനമായ സ്റ്റൈലിംഗാണ് കിയ പിന്തുടർന്നിരിക്കുന്നത്. വ്യത്യസ്തമായ ഗ്രിൽ ഇൻസെർട്ടുകളും ഓൾ-ബ്ലാക്ക് അലോയ് വീലുകളും എംപിവിയുടെ സ്പോട്ടിനെസ് എടുത്തുകാണിക്കും. പുതുക്കിയ ഫ്രണ്ട് എൻഡിൽ ലംബമായി അടുക്കിയിരിക്കുന്ന ഇൻസെർട്ടുകൾ, ഇൻവേർട്ടഡ് L-ആകൃതിയിലുള്ള എൽഇഡി ഡിആർഎലുകൾ, നാല് ബീമുകളുള്ള ലംബമായി അടുക്കിയ ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം കാണാം.

എക്സ്റ്റീരിയർ പോലെ തന്നെ പുത്തൻ കിയ കാർണിവലിൽ കൂടുതൽ ഉയർന്ന നിലവാരത്തിലുള്ള ഇന്റീരിയറാണ് ഒരുക്കിയിരിക്കുന്നത്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും ഉൾപ്പെടെ നിരവധി നൂതന സവിശേഷതകളാൽ സമ്പന്നമായിരിക്കും ഈ പ്രീമിയം എംപിവി. ADAS, ആംബിയൻ്റ് ലൈറ്റിംഗ്, വെൻ്റിലേറ്റഡ്, മസാജ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ (HUD), ഡിജിറ്റൽ റിയർ വ്യൂ മിറർ, ഫിംഗർപ്രിൻ്റ് ഡിറ്റക്ഷനുള്ള ഡിജിറ്റൽ കീ എന്നിവയെല്ലാം ഫീച്ചറുകളിലുണ്ടാവാം.

വരാനിരിക്കുന്ന കിയ കാർണിവലിന് 2.2 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ തന്നെയാവും തുടിപ്പേകാനായി എത്തുക. ഇത് 200 bhp പവറിൽ പരമാവധി 440 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പരിചിതമായ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും സ്റ്റാൻഡേർഡായി കിട്ടുക. ആഗോള വിപണികളിൽ പുതിയ കാർണിവൽ V6 പെട്രോൾ, ഹൈബ്രിഡ് ഓപ്ഷനുകൾക്കൊപ്പം ലഭ്യമാണെങ്കിലും ഇത് ഇന്ത്യയിൽ വാഗ്ദാനം ചെയ്തേക്കില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Top