ഈ സാൻവിച്ച് കുട്ടികൾക്ക് ഇഷ്ടമാകും

രണ്ട് ബ്രെഡ് പീസും നന്നായി അമർത്തി ത്രികോണം ഷേപ്പിൽ മുറിച്ചെടുക്കുക.

ഈ സാൻവിച്ച് കുട്ടികൾക്ക് ഇഷ്ടമാകും
ഈ സാൻവിച്ച് കുട്ടികൾക്ക് ഇഷ്ടമാകും

വൈകുന്നേരങ്ങളിൽ കുട്ടികൾക്കിഷ്ടപ്പെട്ട സ്നാക്ക്സ് അല്ലേ കൊടുക്കാറുള്ളത്. അത്തരത്തിൽ കുട്ടികൾക്ക് ഇഷ്ടമാകുന്ന ഒരു സാൻവിച്ച് പരിചയപ്പെട്ടാലോ? ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

വേണ്ട ചേരുവകൾ

ബ്രെഡ് 4 സ്ലെെസ്
കാരറ്റ് 1 എണ്ണം ( ​ഗ്രേറ്റ് ചെയ്തത്)
ചീസ് അരക്കപ്പ് ( ​ഗ്രേറ്റ് ചെയ്തത്)
​ഗ്രീൻ ചട്ണി 2 സ്പൂൺ

Also Read: അല്ല, ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

​ഗ്രീൻ ചട്ണി തയ്യാറാക്കുന്ന വിധം

പച്ചമുളക് 1 എണ്ണം , മല്ലിയില ആവശ്യത്തിന് , പുതിനയില ആവശ്യത്തിന് , തേങ്ങ അരച്ചത് കാൽ കപ്പ്, ഉപ്പ്, പഞ്ചസാര ആവശ്യത്തിന്, 2 ടേബിൾസ്പൂൺ തൈര്, ചെറുനാരങ്ങാനീര് എന്നിവ ഒരു മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

സാൻവിച്ച് തയ്യാറാക്കുന്ന വിധം

ആദ്യം ബ്രെഡിൽ ബട്ടർ പുരട്ടുക. ശേഷം രണ്ട് ബ്രെഡ് സ്ലെെസിലും ​ഗ്രീൻ ചട്ണി പുരട്ടുക. ശേഷം ​ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന കാരറ്റും ചീസും ഇതിലേക്ക് വയ്ക്കുക.പിന്നീട് അതിന് മുകളിൽ വീണ്ടും ചീസ് വിതറുക. ശേഷം രണ്ട് ബ്രെഡ് പീസും നന്നായി അമർത്തി ത്രികോണം ഷേപ്പിൽ മുറിച്ചെടുക്കുക. കിടിലൻ ബ്രെഡ് സാൻവിച്ച് റെഡി.

Top